Actor Manoj Bharathiraja with Bharathiraja
ചെന്നൈ: തമിഴ് സംവിധായകനും നടനുമായ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ(48) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടേയാണ് മരണം.
1999ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.
2022-ലെ വിരുമന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.2023ല്‍ ഭാരതിരാജയ്ക്കൊപ്പം മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്നത്തിന്റെ ബോംബൈ, ശങ്കറിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.