നടന്‍ മോഹന്‍ ബാബുവിന്റെ വീട്ടില്‍ മോഷണം; ഓഫീസ് ക്ലര്‍ക്ക് അറസ്റ്റില്‍

പത്തുലക്ഷം രൂപയുമായി തിരുപ്പതിയില്‍നിന്ന് വന്ന മോഹന്‍ ബാബുവിന്റെ സെക്രട്ടറി പണമടങ്ങിയ ബാഗ് സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സിലുള്ള സ്വന്തം മുറിയില്‍വെച്ചു. പിന്നീട് മുറിയില്‍നിന്ന് പണം മോഷ്ടിക്കപ്പെട്ടെന്ന് വ്യക്തമാവുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

author-image
Prana
New Update
mohan babu
Listen to this article
0.75x 1x 1.5x
00:00 / 00:00

തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ വസതിയില്‍നിന്ന് പത്തുലക്ഷം രൂപ മോഷണംപോയി. താരത്തിന്റെ സെക്രട്ടറി പഹാഡിഷെരീഫ് പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് പിടിയിലായി. മോഹന്‍ ബാബുവിന്റെ വീടിനോട് അനുബന്ധിച്ചുള്ള സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞിരുന്ന ഓഫീസ് ക്ലര്‍ക്ക് ?ഗണേഷ് നായിക്കാണ് കേസിലെ പ്രതി.
ഈ മാസം 22നാണ് മോഹന്‍ ബാബുവിന്റെ പണം മോഷണം പോയത്. പത്തുലക്ഷം രൂപയുമായി തിരുപ്പതിയില്‍നിന്ന് വന്ന മോഹന്‍ ബാബുവിന്റെ സെക്രട്ടറി പണമടങ്ങിയ ബാഗ് സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സിലുള്ള സ്വന്തം മുറിയില്‍വെച്ചു. പിന്നീട് മുറിയില്‍നിന്ന് പണം മോഷ്ടിക്കപ്പെട്ടെന്ന് അദ്ദേഹത്തിന് വ്യക്തമാവുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സിസിടിവി പരിശോധിച്ച പോലീസ് മോഷ്ടാവ് അര്‍ധരാത്രിയില്‍ വീടുവിട്ടുപോകുന്നതായി മനസിലാക്കി.
തുടര്‍ന്ന് പഹാഡിഷെരീഫ് പോലീസ് രൂപീകരിച്ച സംഘം പ്രതി തിരുപ്പതിയിലുണ്ടെന്ന് മനസിലാക്കി അവിടേക്ക് തിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 7.3 ലക്ഷം രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
മകന്‍ വിഷ്ണു മഞ്ചു നായകനാവുന്ന കണ്ണപ്പയാണ് മോഹന്‍ ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമാ താരങ്ങളായ ലക്ഷ്മി മഞ്ചു, മഞ്ചു മനോജ് എന്നിവര്‍ മോഹന്‍ ബാബുവിന്റെ മക്കളാണ്.

 

Theft Telugu Movie actor Arrest