സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; പ്രതികരിച്ച് താരം

ആരാധകരാണ് എന്ന് അവകാശപ്പെട്ട് പണത്തിനായി തട്ടിപ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സിദ്ധാര്‍ഥ് മല്‍ഹോത്ര തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത്.

author-image
anumol ps
New Update
sidharth malhotra

സിദ്ധാര്‍ഥ് മല്‍ഹോത്ര

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 മുംബൈ: ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഫാന്‍ പേജ് വഴി 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി താരത്തിന്റെ ആരാധിക ആരോപിച്ചു. പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെയായിരുന്നു താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ആരാധകരാണ് എന്ന് അവകാശപ്പെട്ട് പണത്തിനായി തട്ടിപ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സിദ്ധാര്‍ഥ് മല്‍ഹോത്ര തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത്. ഞാനോ എന്റെ കുടുംബമോ ടീമോ ഇത് പിന്തുണയയ്ക്കുന്നില്ലെന്ന് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സംശയാസ്ദമായ അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ അധികാരികളെ തന്നെ ധരിപ്പിക്കണം. ആരാധകരാണ് ശക്തി എന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം അഭ്യര്‍ഥിച്ചു.  

സാഗര്‍ ആംമ്പ്രയുടെയും പുഷ്‌കര്‍ ഓജയുടെയും സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

 

Sidharth malhothra