/kalakaumudi/media/media_files/2026/01/12/tamang-2026-01-12-13-32-36.jpg)
ന്യൂഡൽഹി: നടനും ഗായകനും റിയാലിറ്റി ഷോ വിജയിയുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു.
ഞായറാഴ്ച ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സ്‌ട്രോക്ക് ആണ് മരണ കാരണം.
2007 ലെ ഇന്ത്യൻ ഐഡൽ മൂന്നാം സീസൺ ജേതാവാണ് ഡാർജിലിങ് സ്വദേശിയായ പ്രശാന്ത്.ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായ പ്രശാന്ത് കൊൽക്കത്ത പൊലീസിൽ കോൺസ്റ്റബിളായി ജോലി ചെയ്തിരുന്നു.
പൊലീസ് ഓർക്കസ്ട്രയിൽ പ്രവർത്തിച്ചാണ് സംഗീതലോകത്ത് സജീവമാകുന്നത്.
റിയാലിറ്റി ഷോ വഴി ദേശീയശ്രദ്ധ നേടിയ പ്രശാന്തിന്റെ ആദ്യ ആൽബമായ 'ധന്യവാദ്' വലിയ ഹിറ്റായിരുന്നു.പിന്നാലെ, വിദേശത്തടക്കം സംഗീത പരിപാടികളിൽ സ്ഥിരം സാന്നിധ്യമായി. 2010 ൽ 'ഗോർഘ പൾട്ടാൻ' എന്ന നേപ്പാളി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ട പ്രശാന്ത് ടിവി ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
