actor vijay announced the officials of tamizhaka vetri kazhagam party
ചെന്നൈ: ‘തമിഴക വെട്രി കഴകം’ എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ച് നടൻ വിജയ്.ജോസഫ് വിജയ് പാർട്ടി പ്രസിഡന്റാണ്.ജന.സെക്രട്ടറി ആനന്ദ് എന്ന മുനുസാമി , ട്രഷറർ വെങ്കട്ടരമണൻ,ആസ്ഥാന സെക്രട്ടറി രാജശേഖർ, ജോ. പ്രചാരണ വിഭാഗം സെക്രട്ടറി താഹിറ എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
2024 ഫെബ്രുവരി രണ്ടിനാണ് വിജയ് തന്റെ പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രജിസ്ട്രേഷൻ അപേക്ഷ നൽകി.2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിയുടെ നീക്കം.
രണ്ടുമാസം മുമ്പ് പാർട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു. രണ്ട് കോടിയിൽപരം അംഗങ്ങളെ സംഘടനയിൽ ചേർക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണയില്ലെന്ന് വിജയ് അറിയിച്ചിരുന്നു. പാർട്ടി പ്രഥമ സംസ്ഥാന സമ്മേളനം വിജയിന്റെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിക്കാനാണ് തീരുമാനം.