കാരവാന്‍ പിടിച്ചെടുക്കണം, വിജയ് ഉത്തരവാദിത്തം ഏറ്റെടുത്തില്ല; ഹൈക്കോടതി ഉത്തരവ്

നിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന് അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാന്‍ സര്‍ക്കാര്‍ മടി കാണിച്ചതായും വിമര്‍ശനമുയര്‍ന്നു. നിര്‍ബന്ധിച്ചപ്പോള്‍ ലാഘവത്തോടെയാണ് ഒരു പട്ടിക നല്‍കിയത്.

author-image
Biju
New Update
vijay 2

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്യുടെ കാരവാന്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തര്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗര്‍ഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കുകയായിരുന്നു.

അന്വേഷണ പുരോഗതിയില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ടത്. വിജയ്യുടെ കാരവാന്‍ ഉടന്‍ പിടിച്ചെടുക്കണം, കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണം, ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂര്‍ എസ്‌ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്‌ഐടിക്ക് കൈമാറണം, സംഘത്തില്‍ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗര്‍ഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്താം തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളാണ് എസ്‌ഐടിക്ക് കോടതി നല്‍കിയത്.

നിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന് അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാന്‍ സര്‍ക്കാര്‍ മടി കാണിച്ചതായും വിമര്‍ശനമുയര്‍ന്നു. നിര്‍ബന്ധിച്ചപ്പോള്‍ ലാഘവത്തോടെയാണ് ഒരു പട്ടിക നല്‍കിയത്.

സര്‍ക്കാരിന്റെ ഈ നിലപാട് നിരാശാജനകമാണ് എന്നും കോടതി രേഖപ്പെടുത്തി. ഒടുവില്‍, ഹൈക്കോടതി അഡീഷണല്‍ രജിസ്ട്രാര്‍ ജനറലില്‍ നിന്നാണ് കോടതി അന്വേഷണത്തിനായി ഉദ്യോഗസ്ഥരുടെ പട്ടിക സ്വീകരിച്ചത്.

actor vijay