/kalakaumudi/media/media_files/2025/09/29/vijay-2-2025-09-29-09-52-42.jpg)
ചെന്നൈ: തമിഴകം വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് ഭീഷണി. ചെന്നൈ നീലാംകരയിലുള്ള വീടിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞ് രാത്രിയോടെ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും പൊലീസും വിശദമായ പരിശോധന നടത്തി. എന്നാല്‍, ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് എല്ലാവരും മടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം കരൂരില്‍ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നിരുന്നു. ദുരന്തം നടന്നതിന് ശേഷം വിജയ് മൗനം തുടരുന്നതിലും, പരിക്കേറ്റവരെ തിരിഞ്ഞുനോക്കാതെ വേഗത്തില്‍ വീട്ടിലേക്ക് മടങ്ങിയതിലും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് ബോംബ് ഭീഷണി. അതേസമയം, ദുരിതമനുഭവിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും ധനസഹായം നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
