/kalakaumudi/media/media_files/2025/09/28/vijay-2025-09-28-08-56-52.jpg)
ചെന്നൈ: കരൂര്‍ ദൂരന്തത്തിന്റെ പശ്ചാത്തലത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്യെ അറസ്റ്റ് ചെയ്യാന്‍ നീക്കം ആരംഭിച്ചതായി സൂചന. നിയമോപദേശം തേടിയ പൊലീസ് ഉടന്‍ തന്നെ നപടിയിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
അതിനിടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ദുരന്തത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. വിജയ്യുടെ വസതിയിലേക്കുള്ള റോഡില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
വിജയ്യെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞത്. നാമക്കല്ലില്‍ നിന്നു ട്രിച്ചി എയര്‍പോട്ടില്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ഇറങ്ങി അവിടെ നിന്നു റോഡ് മാര്‍ഗമാണ് വിജയ് കരൂരിലേക്ക് എത്തിയത്. ദുരന്തശേഷം പ്രതികരിക്കാതെ കരൂരില്‍നിന്ന് മടങ്ങിയ വിജയ് പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
ഹൃദയം നുറുങ്ങിപ്പോയെന്നു വിജയ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സങ്കടത്തിലാണു താന്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം. ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖപ്പെടട്ടെ എന്നും വിജയ് കുറിച്ചു. ട്രിച്ചി എയര്‍പോട്ടില്‍ എത്തിയാണ് വിജയ് ചെന്നൈയിലേക്ക് മടങ്ങിയത്. പിന്നീട് 4 മണിക്കൂറിനു ശേഷമാണ് തമിഴ് വെട്രി കഴകം അധ്യക്ഷന്‍ പ്രതികരിച്ചത്.
ചെന്നൈ വിമാനത്താവളത്തിലും മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം സംഭവത്തില്‍ പ്രതികരിച്ച ശേഷമാണു വിജയ്യുടെ സമൂഹമാധ്യമ പോസ്റ്റ് വന്നത്. ചെന്നൈയില്‍ അദ്ദേഹം വിമാനമിറങ്ങിയ ശേഷമാണ് സമൂഹമാധ്യമക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വിജയ് ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
