തെലുങ്കർക്കെതിരായ വിവാദ പരാമർശം; നടി കസ്തൂരി ഒളിവിൽ

പരാതിയെത്തുടര്‍ന്ന് പോലീസ് കസ്തൂരിയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

author-image
Vishnupriya
New Update
ar

ഹൈദരാബാദ്: നടി കസ്തൂരി ശങ്കര്‍ ഒളിവില്‍ പോയി. തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായതോടെയാണിത്. തമിഴ്‌നാട്ടിലെ ഒരു പൊതുപരിപാടിയ്ക്കിടെയാണ് കസ്തൂരി വിവാദ പരാമര്‍ശം നടത്തിയത്.

രാജാക്കന്‍മാരുടെ അന്ത:പുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിനുപിന്നാലെയാണ് കസ്തൂരിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്. ചെന്നൈയിലും മധുരയിലും കസ്തൂരിയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരാതിയെത്തുടര്‍ന്ന് പോലീസ് കസ്തൂരിയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. കസ്തൂരിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കസ്തൂരി വിശദീകരിച്ചിരുന്നു. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി കുറ്റപ്പെടുത്തിയിരുന്നു.

actress kasthoori