കോൺഗ്രസ് സ്ഥാനാർഥിയായി നടി നേഹ ശർമ മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ മത്സരിച്ചേക്കുമെന്ന സൂചന നൽകി നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ.

author-image
Rajesh T L
New Update
neha sharma

neha sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബോളിവുഡ് താരം നേഹ ശർമ മത്സരിച്ചേക്കുമെന്ന സൂചന നൽകി നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ അജയ് ശർമ. ബിഹാറിലെ ഭഗൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് അജയ് ശർമ.  സഖ്യകക്ഷികളുമായുള്ള ധാരണയ്ക്കൊടുവിൽ ഭഗൽപുർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.‘‘ഭഗൽപുർ കോൺഗ്രസിന് ലഭിക്കണം. ഞങ്ങൾ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും  എന്ന് അദ്ദേഹം പറഞ്ഞു . പക്ഷേ എന്നോടു തന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ തീർച്ചയായും മത്സരിക്കും.’’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ക്രൂക്ക് എന്ന  ഇമ്രാൻ ഹാഷ്മിയുടെ   സിനിമയിലൂടെയാണ് നേഹ ബോളിവുഡിലേക്ക് കാൽചുവടുവെയ്ക്കുന്നത്.  സോളോ എന്ന ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രത്തിലും നേഹ അഭിനയിച്ചിട്ടുണ്ട്. ധാരളം യാത്രകൾ ചെയ്യുന്ന നേഹയുടെ വീഡിയോകൾക്കും റീൽസുകൾക്കും  സമൂഹ മാധ്യമങ്ങളിൽ  ധാരാളം ആരാധകരാണ് ഉള്ളത് .

ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ബീഹാറിൽ നിന്നും എൻ ഡി എ യെ  ഇന്ത്യ മുന്നണി പൂർണമായും തുടച്ചു നീക്കുമെന്നും മോദി സർക്കാരിനെ താഴെ ഇറക്കുന്നതിൽ ബീഹാർ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അടുത്ത ആഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

congress ajay sharma neha sharma actress election