New Update
00:00
/ 00:00
ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. സിനിമ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും രാധിക വെളിപ്പെടുത്തി.ഇതേ തുടർന്ന് ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധികതുറന്നു പറഞ്ഞു.
ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും ഈ ഫോൾഡറിൽ പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിക്കാറുണ്ടെന്നും രാധിക വെളിപ്പെടുത്തി. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ പ്രതികരണം.