അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്ങ്‌സ് തുര്‍ക്കി കമ്പനിയായ സെലബിയുമായുളള പാര്‍ട്‌നര്‍ഷിപ്പ് അവസാനിപ്പിച്ചു

തുര്‍ക്കി വ്യോമയാന സ്ഥാപനത്തിന്റെ സുരക്ഷാ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കരാറുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് .

author-image
Sneha SB
New Update
MUMBAI AIRPORT

മുംബൈ : മുംബൈ , അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കണ്‍സെഷന്‍ കരാര്‍ അവസാനിച്ചതായും ഈ വിമാനത്താവളങ്ങളിലെ എല്ലാ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സൗകര്യങ്ങളും തടസ്സമില്ലാത്ത സേവനത്തിനായി കൈമാറാന്‍ ആവശ്യപ്പെട്ടതായും അദാനി വിമാനത്താവളം അറിയിച്ചു. തുര്‍ക്കി കമ്പനിയായ സെലബിയുടെ സുരക്ഷാ അനുമതി റദ്ദാക്കാനുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെതുടര്‍ന്ന് , മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും , അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്രാ വിമാത്താവളത്തിലും സെലബിയുമായുളള ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കണ്‍സെഷന്‍ കരാറുകള്‍ അവസാനിപ്പിച്ചതായി ഇരു വിമാനത്താവളങ്ങളുടെയും വക്താവ് പറഞ്ഞു. തുര്‍ക്കി വ്യോമയാന സ്ഥാപനത്തിന്റെ സുരക്ഷാ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കരാറുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് . മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെയും മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, ലഖ്നൗ, തിരുവനന്തപുരം വിമാനത്താവളങ്ങളുടെയും ഉടമസ്ഥാവകാശവും നടത്തിപ്പും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിനാണ്,അതനുസരിച്ച്, തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സൗകര്യങ്ങളും ഞങ്ങള്‍ക്ക് ഉടന്‍ കൈമാറാന്‍ സെലെബിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും , ''അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കമ്പനി തിരഞ്ഞെടുത്ത പുതിയ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികള്‍ വഴി എല്ലാ എയര്‍ലൈനുകള്‍ക്കും തടസ്സങ്ങളില്ലാതെ  സേവനം നല്‍കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.സെലിബിയുടെ നിലവിലുള്ള എല്ലാ ജീവനക്കാരെയും അവരുടെ നിലവിലുള്ള തൊഴില്‍ നിബന്ധനകളിലും വ്യവസ്ഥകളിലും പുതിയ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികളിലേക്ക് മാറ്റും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

airport adani ahammadabad mumbai airport