എഐ ഡേറ്റാ സെന്ററുകൾ 10,000 കോടിഡോളറിന്റെ നിക്ഷേപം നടത്തും ; അദാനി

പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വമ്പൻ എഐ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു.

author-image
Devina
New Update
adhii

ന്യൂഡൽഹി: പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വമ്പൻ എഐ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു.

2035 ൽ ഡേറ്റാസെന്ററുകൾ യാഥാർത്ഥ്യമാകും. ഇതുവഴി സെർവർ നിർമ്മാണം, ക്‌ളൗഡ് പ്‌ളാറ്റ്‌ഫോം അടക്കമുള്ള മേഖലകളിൽ 15,000 കോടി ഡോളറിന്റെ അധികനിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി ചൂണ്ടിക്കാട്ടി.

അടുത്ത 2 വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിന്റെ നിക്ഷേപം എഐ അടിസ്ഥാനസൗകര്യരംഗത്ത് എത്തുമെന്ന് കേന്ദ്രം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.