ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നതിന് പുതിയ നിയമം വരുന്നു

നിലവിലെ ആധാര്‍ നിയമപ്രകാരം ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമായതിനാലാണ് നടപടി. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ഭുവനേഷാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത

author-image
Biju
New Update
aadhar

ന്യൂഡല്‍ഹി : വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയ നിയമം വരുന്നു. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നത് തടയാനായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ആധാര്‍ നിയമപ്രകാരം ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമായതിനാലാണ് നടപടി. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ഭുവനേഷാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്.

ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍, അടക്കം പല സ്ഥാപനങ്ങളും വ്യക്തി വിവരം സ്ഥിരീകരിക്കുന്നതിനായി ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികളാണ് ആവശ്യപ്പെടുന്നത്. ആധാര്‍ വിവരങ്ങള്‍ ഇങ്ങനെ ശേഖരിക്കുന്നതിലൂടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് സ്ഥിരമായതോടെയാണ് ഇത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സിസ്റ്റം കൊണ്ടുവരുന്നത്.

ആധാര്‍ അധിഷ്ഠിത പരിശോധനകള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും പുതിയ വെരിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യേണ്ടി വരും. ഓഫ്ലൈന്‍ വെരിഫിക്കേഷന്‍ തേടുന്ന ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ഈ നിയമം നിര്‍ബന്ധമാക്കും. പേപ്പര്‍ അധിഷ്ഠിത ആധാര്‍ പരിശോധന ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ക്യുആര്‍ കോഡ് സ്‌കാനിംഗ് വഴിയോ പരിശോധന നടത്താനും സംവിധാനമുണ്ടാകും.