ന്യൂഡൽഹി:ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള കാലാവധി രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കും.2024 ഡിസംബർ 24 വരെയാണ് ഫീസില്ലാതെ ആധാർ വിവരങ്ങൾ പുതുക്കാനുള്ള സമയപരിധി.യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചു.
കേന്ദ്രം ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നിരവധി തവണ നീട്ടിയിരുന്നു.ഡിസംബർ 14 ന് ശേഷം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.സൗജന്യ സേവനങ്ങൾ മൈ ആധാർ പോർട്ടൽ വഴി മാത്രമാണ് ലഭിക്കുക.പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ തിരുത്തലുകൾ യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.എന്നാൽ ഫോട്ടോ ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയു.
10 വർഷംകഴിഞ്ഞ കാർഡുടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചയ്യണമെന്ന് നിർബന്ധമില്ല.2016 ലെ ആധാർ എന്റോൾമെന്റ്,അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികൾ ആധാർ എന്റോൾമെന്റ് തീയതി മുതൽ പത്തുവർഷത്തിലൊരിക്കൽ എല്ലാ ഡോക്യൂമെൻറ്സും അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യകതമാക്കുന്നുണ്ട്.അതുപോലെ അഞ്ചു മുതൽ 15 വയസ്സിനിടയ്ക്ക് ആധാർ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും പറയുന്നു.എന്നാൽ ഈ അപ്‌ഡേറ്റുകൾ നടത്തേണ്ടുന്നത് നിർബന്ധമല്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.