അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി ഇന്ത്യയിലെത്തി

നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ എന്നുള്ള പ്രത്യേക അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വൈകിയത്

author-image
Biju
New Update
afgan

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കി ഇന്ത്യ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ എത്തി. ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രാധാന്യം നല്‍കുന്നതാണ് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം.

ഇന്ത്യ സന്ദര്‍ശന വേളയില്‍ മുത്താക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കാണുമെന്നാണ് സൂചന. നേരത്തെ തന്നെ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ എന്നുള്ള പ്രത്യേക അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വൈകിയത്.

അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാരുമായി ഇന്ത്യ എല്ലാ മേഖലകളിലും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ' അഫ്ഗാനിസ്ഥാനമായുള്ള ഇന്ത്യയുടെ ബന്ധം മികച്ച രീതിയില്‍ ആണ് തുടരുന്നത്. അടുത്തിടെ, ഭൂകമ്പം ഉണ്ടായ അതേ ദിവസം തന്നെ ഞങ്ങള്‍ക്ക് കുനാര്‍ പ്രവിശ്യയിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞു, തുടര്‍ന്ന് ഞങ്ങള്‍ ചബഹാര്‍ വഴി കൂടുതല്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായവും അടിസ്ഥാന സൗകര്യ വികസനവും പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നും രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.