ഒരു മാസത്തിനൊടുവില്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

സെപ്റ്റംബര്‍ 2ന് പോര്‍ബന്തറിന് സമീപം അറബിക്കടലില്‍ ഹെലികോപ്ടര്‍ വീണതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെടുത്തെങ്കിലും പൈലറ്റായ രാകേഷ് കുമാര്‍ റാണയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടര്‍ന്നു.

author-image
Prana
New Update
coast guard

സെപ്തംബറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പൈലറ്റിന്റെ മൃതദേഹം ഗുജറാത്ത് തീരത്ത് നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 2ന് പോര്‍ബന്തറിന് സമീപം അറബിക്കടലില്‍ ഹെലികോപ്ടര്‍ വീണതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ കാണാതായിരുന്നു. രണ്ട് ജീവനക്കാരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെടുത്തെങ്കിലും പൈലറ്റായ രാകേഷ് കുമാര്‍ റാണയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടര്‍ന്നു.
വ്യാഴാഴ്ച ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 55 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി റാണയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് കമാന്‍ഡന്റ് രാകേഷ് കുമാര്‍ റാണയെ കണ്ടെത്താന്‍ നിരന്തരമായ തിരച്ചില്‍ നടത്തിയെന്നും അദ്ദേഹത്തി?ന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

coast guard pilot dead body found