വീണ്ടും കൊഴിഞ്ഞ് പോക്ക്: ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം എടുത്തത്.

author-image
Sruthi
New Update
BJP

After Lovely two former Delhi MLAs resign from Congress over alliance with AAP

Listen to this article
0.75x 1x 1.5x
00:00 / 00:00

മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ് കുമാര്‍ ചൗഹാന്‍, നസീബ് സിങ്, നീരജ് ബസോയ, യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അമിത് മല്ലിക് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം എടുത്തത്. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ രാജിവച്ച ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മറ്റ് കോണ്‍ഗ്രസുകാരും ബിജെപിയിലേക്ക് ചേക്കാറാന്‍ തുടങ്ങിയത്.ഡല്‍ഹിയിലെ ഏഴ് ലോക്സഭ സീറ്റുകളിലേക്കും മെയ് 25-ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ 4 ന് വോട്ടെണ്ണും.

 

After Lovely two former Delhi MLAs resign from Congress over alliance with AAP

 

 

congress