മോദിക്ക് ശേഷം പ്രധാനമന്ത്രി ആര്? സർവേ  പറയുന്നതിങ്ങനെ...

മൂന്നാം തവണയും എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പിയിൽ പ്രധാനമന്ത്രി പദവി ആർക്കെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.എന്നാൽ, 75 വയസ്സിനോടടുക്കുന്ന നരേന്ദ്ര മോദി പദവിയൊഴിയുമ്പോൾ ആരായിരിക്കും പിൻഗാമിയെന്ന ചോദ്യത്തിന് പ്രസക്തിയും ഏറും. 

author-image
Greeshma Rakesh
New Update
next pm after modi

after modi who survey reveals nations mood on his successor from bjp

Listen to this article
0.75x 1x 1.5x
00:00 / 00:00

"മോദിക്ക് ശേഷം ആര് ?"-ഒരേസമയം ബിജെപിയെയും പ്രതിപക്ഷത്തെയും ജനങ്ങളെയും വരെ മുൾമുനയിൽ നിർത്തുന്ന ചോദ്യമാണിത്. വെറും ചോദ്യമല്ല, മറിച്ച് ഇന്ത്യയുടെ ഭാവിയാണെന്ന് പറയുന്നതാകും ശരി.തുടർച്ചയായ മൂന്നാം തവണയും എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പിയിൽ പ്രധാനമന്ത്രി പദവി ആർക്കെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.എന്നാൽ, 75 വയസ്സിനോടടുക്കുന്ന നരേന്ദ്ര മോദി പദവിയൊഴിയുമ്പോൾ ആരായിരിക്കും പിൻഗാമിയെന്ന ചോദ്യത്തിന് പ്രസക്തിയും ഏറും. 

നരേന്ദ്ര മോദിയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നതിന് ആർക്കാണ് കൂടുതൽ പിന്തുണയെന്നറിയാൻ ഇന്ത്യ ടുഡേ ഒരു സർവേ നടത്തിയിരുന്നു.2024 ഓഗസ്റ്റിലെ സർവേ പ്രകാരം  

യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കളെ അപേക്ഷിച്ച് 25% ത്തിലധികം പിന്തുണ ലഭിച്ച അമിത്  ഷായ്ക്കാണ് അടുത്ത ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും കൂടുതൽ യോ​ഗ്യത. ദക്ഷിണേന്ത്യയിലാണ് അമിത് ഷാക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. സർവേയിൽദക്ഷിണേന്ത്യയിലെ 31 ശതമാനം പേർ അമിത് ഷായെ പിന്തുണക്കുന്നു. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാം സ്ഥാനത്ത്. 19 ശതമാനം പിന്തുണയാണ് യോ​ഗി ആദിത്യനാഥിനുള്ളത്. 13% വോട്ടുകളോടെ  മൂന്നാം സ്ഥാനത്ത് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും അഞ്ചു ശതമാനം വീതം പിന്തുണയോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കൃഷി മന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും തൊട്ടുപിന്നിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.ഏറ്റവും പുതിയ ദ്വി-വാർഷിക സർവേയിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും, 2023 ആഗസ്റ്റിലും 2024 ഫെബ്രുവരിയിലും നടത്തിയ സർവേയിൽ അമിത് ഷാക്ക് ലഭിച്ച യഥാക്രമം  28, 29 ശതമാനം പിന്തുണ ഇത്തവണ 25ലേയ്ക്ക് താഴ്ന്നതായാണ് സർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അതെസമയം യോഗി ആദിത്യനാഥിനുള്ള പിന്തുണയിലും ഇടിവ് സംഭവിച്ചതായി സർവേ പറയുന്നു.

2023ൽ 25 ശതമാനവും ഈ വർഷം ഫെബ്രുവരിയിൽ 24 ശതമാനവും ആയിരുന്നു പിന്തുണ. അത് ഇത്തവണ 19 ശതമാനമായി കുറഞ്ഞു. ശിവരാജ് സിങ് ചൗഹാന് 2023ൽ രണ്ട് ശതമാനവും ഫെബ്രുവരിയിൽ 2.9 ശതമാനവും പിന്തുണയാണ് ഉണ്ടായിരുന്നത്.2024 ജൂലൈ 15 മുതൽ ആഗസ്റ്റ് 10 വരെ സി വോട്ടറിന്റെ സഹകരണത്തോടെ നടത്തിയ സ​ർവേയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. 543 ലോക്സഭ മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ 40,591 പേരാണ് അഭിപ്രായം അറിയിച്ചത്.

അതെസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിക്കുന്നതായും അഭിപ്രായ സർവേ വ്യക്തമാക്കുന്നുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ട് മാസത്തിന് ശേഷം നടന്ന സർവേയിൽ നരേന്ദ്ര മോദിക്കാണ് പ്രധാനമന്ത്രി സ്ഥാനത്ത് ഏറ്റവും വലിയ പിന്തുണയെങ്കിലും രാഹുൽ കടുത്ത വെല്ലുവിളി ഉയർത്തുന്നു എന്നാണ് നിരീക്ഷണം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലും 2023 ആഗസ്റ്റിലും നടന്ന സർവേയേക്കാൾ കൂടുതൽ പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 49.1% പേർ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നു. 22.4% ജനങ്ങളുടെ പിന്തുണ രാഹുൽ ഗാന്ധിക്കാണ്. ഫെബ്രുവരിയിൽ 55% ആളുകൾ മോദിയെയും 14% പേർ രാഹുലിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു.

എന്നാൽ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് പ്രധാനമന്ത്രി എന്ന നിലയിൽ മോദി അനുകൂല അഭിപ്രായം പറഞ്ഞവരിൽ ആറ് ശതമാനം പോയിന്റ് ഇടിവാണ്. എന്നാൽ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നവരിൽ എട്ട് ശതമാനം പോയിന്റ് വർധനവാണ് കാണിക്കുന്നത്. 'പാർട്ടി വ്യത്യാസമില്ലാതെ, നരേന്ദ്ര മോദിക്ക് ശേഷം ആരാണ് പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ' എന്ന ചോദ്യത്തിനും രാഹുലാണ് ഭൂരിഭാഗം പേരുടേയും ഓപ്ഷൻ.

 

yogi adityanath survey rahul gandhi amit shah BJP PM Narendra Modi