/kalakaumudi/media/media_files/2025/11/06/bullet-train-2025-11-06-16-24-48.jpg)
ന്യൂഡല്‍ഹി: അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന് പിന്നാലെ മറ്റൊരു ബുള്ളറ്റ് ട്രെയിന്‍ കൂടി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
അമൃത്സറിനും ജമ്മുവിനും ഇടയില്‍ 240 കിലോമീറ്റര്‍ നീളമുള്ള ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയ്ക്കുള്ള പദ്ധതിയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിഗണനയിലാണ് എന്നാണ് വിവരം.
കശ്മീര്‍ താഴ്വരയില്‍ അടുത്തിടെ ആരംഭിച്ച വന്ദേ ഭാരത് സര്‍വീസുകള്‍ക്ക് ശേഷം ജമ്മു കശ്മീരിന് (ജമ്മു & കശ്മീര്‍) ലഭിക്കുന്ന മറ്റൊരു റെയില്‍ സമ്മാനമായിരിക്കും ഇത്.
നിർമാണത്തിലിരിക്കുന്ന ഇടനാഴി മഹാരാഷ്ട്രയിലെ മുംബൈ-ബാന്ദ്ര കുർള കോംപ്ലക്സ് (ബികെസി), താനെ, വിരാർ, ബോയ്സർ എന്നിവിടങ്ങളിലൂടെയും ഗുജറാത്തിലെ വാപി, ബിലിമോറ, സൂറത്ത്, ഭറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലൂടെയും കടന്നുപോകും.
ആകെ ഏകദേശം 508 കിലോമീറ്റർ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
