/kalakaumudi/media/media_files/vRbFsA1eD2WXtAXl1gIv.jpeg)
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ജീവനൊടുക്കി ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു സംഭവം. മധുരാന്തകം സ്വദേശി സബ്രീന(21)യാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ച യോഗേശ്വരന്‍ (20) ആണ് ജീവനൊടുക്കിയത്. ഇരുവരും മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്.
ഇരുവരും യോഗേശ്വരന്റെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനില്‍ വെച്ച് പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നു. ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത യോഗേശ്വരന്‍ ആശുപത്രിയില്‍ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെങ്കല്‍പേട്ട് ജില്ലാ പൊലീസ് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് ബസുകളുടെയും െ്രെഡവര്‍മാരായ പരമശിവന്‍, അറുമുഖം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.