/kalakaumudi/media/media_files/2025/05/15/kBphJuy4P69719HLJJDr.jpg)
മുംബൈ: സിബിഎസ്ഇ പരീക്ഷയില്‍ ഇരുപത്തിയൊന്നാം വര്‍ഷവും നൂറു ശതമാനം വിജയവുമായി ഡോംബിവലി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് തിളങ്ങി. പരീക്ഷ എഴുതിയ 164 വിദ്യാര്‍ത്ഥികളും വിജയിച്ചു. 30% വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചു. ഇംഗ്ലീഷ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ മികച്ച വിജയം നേടിശ്രേയസ് ഗവാസ് (98.20% ), സിദ്ദി ചൗദരി(97.20%), പാര്‍ത്ഥ് കദം (96.20%), സ്വരൂപ് ഖണ്ഡേക്കര്‍ (96.20%) എന്നിവരാണ് സ്‌കൂള്‍ ടോപ്പേഴ്സ്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇക്കുറിയും മികച്ച വിജയം നേടാന്‍ പ്രാപ്തരാക്കിയതെന്ന് സ്‌കൂള്‍ സ്ഥാപക ഡയറക്ട്ര്‍ ഡോ.ഉമ്മന്‍ ഡേവിഡ് പറഞ്ഞു. പ്രിന്‍സിപ്പല്‍ ബിജോയ് ഉമ്മന്‍ വിജയികളെ അഭിനന്ദിച്ചു.