/kalakaumudi/media/media_files/I38XGu9Y5MGVSLCsnQ3J.jpg)
ബിഹാറില്‍ പാലം തകരല്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് ഒരു പാലം കൂടി തകര്‍ന്നു. സംസ്ഥാനത്ത് മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. അതേ സമയം സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്.
ബിഹാറില്‍ പാലം തകരല്‍ തുടരുന്നത് സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധിയാകുന്നുണ്ട്. പാലംതകര്‍ന്നു വീഴല്‍ സംഭവങ്ങളിവ്ഡ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം വീണത്.