ട്രെയിനില്‍ നിന്നുപോലും കുതിച്ചെത്തും; ഇന്ത്യയുടെ അഗ്നി പ്രൈം മിസൈല്‍ പരീക്ഷണം വിജയകരം

അഗ്നി-പ്രൈം എന്നത് 2,000 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ള ഒരു പുതിയ തലമുറ ബാലിസ്റ്റിക് മിസൈലാണ്. ഓഗസ്റ്റില്‍ ഒഡിഷയിലെ ചാന്ദിപ്പൂരില്‍ നടന്ന പരീക്ഷണത്തിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചത്തെ ദൗത്യം.

author-image
Biju
New Update
agni

ന്യൂഡല്‍ഹി: റെയില്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ലോഞ്ചര്‍ സംവിധാനത്തില്‍ നിന്ന് ഇടത്തരം ദൂരപരിധിയുള്ള അഗ്നി-പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജ്യത്തിന്റെ റെയില്‍ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്ലാറ്റ് ഫോമില്‍ നിന്ന് ഇത്തരമൊരു വിക്ഷേപണം ഇതാദ്യമാണ്.

'പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത റെയില്‍വേ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ലോഞ്ചറില്‍ നിന്ന് ഇന്ന് നടത്തിയ ആദ്യ വിക്ഷേപണം, അതിവേഗം റെയില്‍ ശൃംഖലയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി കാണിക്കുന്നതാണ്. കുറഞ്ഞ ദൃശ്യപരതയില്‍ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളില്‍ ക്രോസ്-കണ്‍ട്രി മൊബിലിറ്റിയും വിക്ഷേപണവും നടത്താന്‍ ഇത് പ്രയോജനകരമാണ്' - കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു.

'ഇടത്തരം ദൂരപരിധിയുള്ള അഗ്നി-പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണത്തില്‍ ഉഞഉഛ, സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡ് (SFC), സായുധ സേന എന്നിവയെ അഭിനന്ദിക്കുന്നു. ഇതിലൂടെ മൊബൈല്‍ റെയില്‍ ശൃംഖലയില്‍ നിന്ന് കാന്നിസ്റ്ററൈസ്ഡ് ലോഞ്ച് സിസ്റ്റം വികസിപ്പിക്കാന്‍ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടി' - രാജ്നാഥ് സിങ് തുടര്‍ന്ന് വിശദീകരിച്ചു.

അഗ്നി-പ്രൈം എന്നത് 2,000 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ള ഒരു പുതിയ തലമുറ ബാലിസ്റ്റിക് മിസൈലാണ്. ഓഗസ്റ്റില്‍ ഒഡിഷയിലെ ചാന്ദിപ്പൂരില്‍ നടന്ന പരീക്ഷണത്തിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചത്തെ ദൗത്യം. 2024 മാര്‍ച്ചില്‍ 'മിഷന്‍ ദിവ്യാസ്ത്ര'യുടെ ഭാഗമായി അഗ്നി-5 ന്റെ പരീക്ഷണം നടത്തിയിരുന്നു.

ഇതില്‍ ങകഞഢ (Multiple Independently Targetable Re-entry Vehicle) സാങ്കേതികവിദ്യയുടെ ശേഷി പ്രകടമായി. ങകഞഢ ഘടിപ്പിച്ച ഒരു മിസൈലിന് 3-4 ആണവായുധങ്ങള്‍ വരെ വഹിക്കാന്‍ കഴിയും. ഇതില്‍ ഓരോന്നിനും വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താന്‍ സാധിക്കും. നിലവില്‍ 2003-ല്‍ രൂപീകരിച്ച ടഎഇ സിംഗിള്‍-വാര്‍ഹെഡ് മിസൈലുകള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ഖര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള അഗ്നി-5 മിസൈല്‍ കാന്നിസ്റ്ററില്‍ നിന്നാണ് വിക്ഷേപിക്കുന്നത്. അതിനാല്‍ ഇത് അതിവേഗം വിന്യസിക്കാന്‍ സാധിക്കും.