ആദ്യ റോക്കറ്റ് വിക്ഷേപണം പൂർത്തിയാക്കി അഗ്നികുൽ കോസ്മോസ്

575 കിലോഗ്രാം ഭാരവും 6.2 മീറ്റർ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാൾ ഉൾക്കടലിൽ പതിച്ചു. ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റിൻ്റെ പരീക്ഷണമാണ് നടന്നത്.

author-image
Anagha Rajeev
New Update
errrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrq
Listen to this article
0.75x1x1.5x
00:00/ 00:00

ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാമണ് ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ്. അഗ്നികുൽ അഗ്നിബാൻ സബോർബിറ്റൽ ടെക് ഡെമോൺസ്‌ട്രേറ്റർ എന്ന റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം.

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്ട്രേറ്റർ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റർ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാൾ ഉൾക്കടലിൽ പതിച്ചു. ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റിൻ്റെ പരീക്ഷണമാണ് നടന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂൾഡ് ലിക്വിഡ് ഒക്‌സിജൻ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ സിസ്റ്റം ആണിത്.


കെറോസിനും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജനും അടങ്ങുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനമാണ് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് അഗ്നികുൽ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സഹസ്ഥാപകൻ എസ്‌പിഎം മോയിൻ പറഞ്ഞു. സെമിക്രയോജനിക് എഞ്ചിനാണ് റോക്കറ്റിന്. ഐഎസ്ആർഒ ഇതുവരെ സെമി- ക്രയോജനിക് എഞ്ചിൻ റോക്കറ്റ് പരീക്ഷിച്ചിട്ടില്ല. എങ്കിലും ഒരു 2000 കിലോന്യൂട്ടൺസ് ത്രസ്റ്റ് സെമി-ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ആദ്യ ഇഗ്നിഷൻ ടെസ്റ്റ് മേയ് 2 ന് നടത്തിയിരുന്നു.

അഗ്നികുൽ കോസ്മോസിന്റെ വിക്ഷേപണത്തറയിൽ നിന്ന് അഗ്നിബാൻ സോർട്ടഡ് (SoRTed-01) ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആർഒ അഭിനന്ദനമറിയിച്ചു. ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കലാണിതെന്നും ഐഎസ്ആർഒ ട്വിറ്ററിൽ പങ്ക് വച്ച കുറിപ്പിൽപറയുന്നു. അഡിറ്റീവ് നിർമ്മാണത്തിലൂടെ സാക്ഷാത്കരിച്ച ഒരു സെമി-ക്രയോജനിക് ലിക്വിഡ് എഞ്ചിൻ്റെ ആദ്യത്തെ നിയന്ത്രിത ഫ്ലൈറ്റാണിതെന്നും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.

അതേസമയം മറ്റ് ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് നേരത്തെ നാല് തവണ അഗ്നിബാൻ സോർട്ടഡ് റോക്കറ്റിൻ്റെ വിക്ഷേപണം മാറ്റിവെച്ചിരുന്നു. അഞ്ചാം വിക്ഷേപണ ശ്രമം വിജയം കാണുകയും ചെയ്തു‌. 

rocket launch