22കാരനായ അഗ്നിവീർ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തു; ലീവ് കിട്ടാത്തതിന്റെ മനോവിഷമമെന്ന് സൂചന

2022ലാണ് ശ്രീകാന്ത് കുമാർ ചൗധരി ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. അഗ്നിവീറിന്റെ മൃതദേഹം ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

author-image
Anagha Rajeev
Updated On
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

അഗ്നിവീർ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്ത് 22കാരനായ അഗ്നിവീർ. ഉത്തർപ്രദേശ് ബാലിയ സ്വദേശിയായ ശ്രീകാന്ത് കുമാർ ചൗധരിയാണ് ചൊവ്വാഴ്‌ച രാത്രി ആഗ്രയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തത്. സെൻട്രി ഡ്യൂട്ടിക്കിടെയായിരുന്നു ആത്മഹത്യ. ലീവ് കിട്ടാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

2022ലാണ് ശ്രീകാന്ത് കുമാർ ചൗധരി ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. അഗ്നിവീറിന്റെ മൃതദേഹം ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബിഹാർ യൂണിറ്റിലെ ഐഎഎഫ് ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണറോടെയാണ് വ്യാഴാഴ്ച വൈകുന്നേരം സംസ്കാര ചടങ്ങുകൾ നടന്നത്. അതിനിടെ ശ്രീകാന്ത് കുമാർ ചൗധരിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് കണ്ടെത്താൻ അന്വേഷണ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

agnivir suicide