പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുളളില്‍ തകര്‍ന്നുവീണു; മരണം 133; വിജയ് രൂപാണിയുടെ നില ഗുരുതരം

പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയിലേക്കാണ് വിമാനം തകര്‍ന്നുവീണത്. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

author-image
Sneha SB
Updated On
New Update
armikdckk
ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍  വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയിലേക്കാണ് വിമാനം തകര്‍ന്നുവീണത്. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.ജനവാസമേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്.ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്തില്‍ വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്നത് അപകടത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും ആഘാതം കൂട്ടി.അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.ഷെഡ്യൂള്‍ ചെയ്ത സമയത്തിന് അല്‍പം വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫിന് ക്ലിയറന്‍സ് നല്‍കിയ 9 മിനിറ്റിന് ശേഷമാണ് വിമാനം തകര്‍ന്നത്.വിമാനം തകര്‍ന്ന് വീണ്  മരിച്ചതില്‍ ഒരു മലയാളി ഉള്‍പ്പെട്ടിട്ടുണെന്നാണ് വിവരം.വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ഉടന്‍ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. പറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

 

 

  • Jun 13, 2025 10:34 IST

    അഹമ്മദാബാദ് വിമാനാപകടം ; സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

    സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മഘാനിനഗര്‍ പ്രദേശത്തെ അപകടസ്ഥലത്തേക്കാണ് പോയത്.അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.



  • Jun 12, 2025 17:29 IST

    അഹമ്മദാബാദ് വിമാനാപകടം:അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

    നാല് ബിരുദ വിദ്യാര്‍ഥികളും ഒരു ബിരുദാനന്തര വിദ്യാര്‍ഥിയുമാണ് മരിച്ചത്.വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം തകര്‍ന്ന് വീണത്.നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

     



  • Jun 12, 2025 17:11 IST

    അഹമ്മദാബാദ് വിമാനാപകടം;മലയാളി മരിച്ചു

    പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയായ രഞ്ജിത ആണ് മരിച്ചത്.യുകെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.നാട്ടില്‍ ലീവിന് വന്നതായിരുന്നു രഞ്ജിത . രഞ്ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് നാട്ടിലുളളത്.



  • Jun 12, 2025 16:41 IST

    'ഹൃദയഭേദകമെന്ന്' പ്രധാനമന്ത്രി

    അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി.വാക്കുകള്‍ക്കതീതം 'ഹൃദയഭേദകം' എന്നാണ് പ്രധാനമന്ത്രി പ്രതികപൃരിച്ചത്. ദുരിതബാധിതരെ സഹായിക്കാന്‍ മന്ത്രിമാരുമായും അധികാരികളുമായും താന്‍ ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



  • Jun 12, 2025 16:36 IST

    വിമാനം തകര്‍ന്നു വീണത് ഹോസ്റ്റലിനു മുകളില്‍


    അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനുളളിലേക്കാണ് വിമാനം തകര്‍ന്നു വീണത്.അപകടവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.ഹോസ്റ്റലില്‍ അത്യാഹിതം സംഭവിച്ചതിനെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.



  • Jun 12, 2025 16:07 IST

    യാത്രക്കാരോടൊപ്പം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും;നില ഗുരുതരമെന്ന് സൂചന

    യാത്രക്കാരൊപ്പം  ഗുഡജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു,അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നു സൂചനയുണ്ട്.യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ്‌കാരും.

     



  • Jun 12, 2025 15:47 IST

    എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

    ഉച്ചയ്ക്ക് 1.38 ന് 5 മിനുറ്റ് പറന്നതിനുശേഷമാണ് വിമാനം തകര്‍ന്നു വീണത്.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ താല്‍കാലികമായി അടക്കുകയാണെന്നും എല്ലാ  പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  നിര്‍ത്തിവച്ചിരിക്കുകയാണെന്നും അറിയിച്ചു.

     



accidental death accident