അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരു മലയാളിയും

പട്ടികയില്‍ 55ാമതായി രേഖപ്പെടുത്തിയിട്ടുള്ള ഗോപകുമാരന്‍ നായരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി. വിമാനത്തില്‍ 130 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്.

author-image
Sneha SB
New Update
ACCIDEN5T


ഗുജറാത്തിലെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരില്‍ ഒരു മലയാളിയും. വിമാനത്താവള അധികൃതര്‍ പുറത്തുവിട്ട യാത്രക്കാരുടെ പട്ടികയിലാണ് മലയാളിയുടെ പേരുള്ളത്. പട്ടികയില്‍ 55ാമതായി രേഖപ്പെടുത്തിയിട്ടുള്ള ഗോപകുമാരന്‍ നായരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി. വിമാനത്തില്‍ 130 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടന്‍ പൈലറ്റ് മെയ് ഡേ അപായ സിഗ്നല്‍ എയര്‍ ട്രാഫ്ക് കണ്‍ട്രോളിന് കൈമാറിയതായാണ് വിവരം. പറന്നുയര്‍ന്ന് ഉടന്‍ താഴേക്ക് പറന്ന വിമാനം ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്.

വിമാനത്താവളത്തിന് അടുത്തുള്ള മഹാനി നഗറിലാണ് വിമാനം തകര്‍ന്നു വീണത്. സംഭവസ്ഥലത്ത് വന്‍തോതില്‍ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടം ഉണ്ടായതായാണ് വിവരം.

accidents