/kalakaumudi/media/media_files/IN5vz8Pmkaf5Ysqg6cO4.jpg)
അഹ്മദാബാദ്: പ്രമുഖ കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ പ്രധാന ഉപദേഷ്ടാവുമായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ കോൺഗ്രസ് വിട്ടു. രാഷ്ട്രീയജീവിതത്തിലെ വ്യക്തിപരമായ വേദനയും നിരാശയും കാരണമാണ് പാർട്ടി പ്രവർത്തനം നിർത്തുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ വെളിപ്പെടുത്തി. ഹാർവാഡ് ബിസിനസ് സ്കൂൾ പൂർവ വിദ്യാർഥിയായ ഫൈസൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവ കേന്ദ്രീകരിച്ചുള്ള സംരംഭകനാണ്. ഒപ്പം, പിതാവ് സ്ഥാപിച്ച ട്രസ്റ്റുകളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.ഇന്ത്യൻ നാഷനൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്നത് നിർത്താൻ ഏറെ വേദനയോടെ ഞാൻ തീരുമാനിച്ചു. വർഷങ്ങളായി ദുഷ്‌കരമായ യാത്രയായിരുന്നു. പരേതനായ പിതാവ് അഹമ്മദ് പട്ടേൽ തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും പാർട്ടിക്കും ഗാന്ധി കുടുംബത്തിനും വേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കാലടി പിന്തുടരാൻ ഞാൻ ശ്രമിച്ചു, പക്ഷേ വഴിനീളെ എനിക്ക് മുന്നിൽ തടസ്സങ്ങളായിരുന്നു. മനുഷ്യരാശിക്കുവേണ്ടി പ്രവർത്തിക്കുന്നത് സാധ്യമായ എല്ലാ വിധത്തിലും ഞാൻ തുടരും. എന്നത്തേയും പോലെ കോൺഗ്രസ് എന്റെ കുടുംബമായി തുടരും’ -എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഫൈസൽ പട്ടേൽ വ്യക്തമാക്കി.അതേസമയം, അദ്ദേഹത്തിന്റെ സഹോദരിയും കോൺഗ്രസ് ദേശീയ വക്താവും എ.ഐ.സി.സി പ്രതിനിധിയുമായ മുംതാസ് പട്ടേൽ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാർട്ടിയുടെ മുൻനിര പ്രവർത്തകയാണ്. ബറൂച്ചിലെ പാണ്ട്‌വൈ താലൂക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇവർ കർമനിരതയായിരുന്നു. സാന്ത്രംപൂർ നഗരസഭ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിലും പാർട്ടിക്കുവേണ്ടി ഇവർ സജീവമായി പ്രചാരണം നടത്തുന്നുണ്ട്.