/kalakaumudi/media/media_files/2025/07/02/flight-crash-2025-07-02-14-47-47.png)
മുംബൈ : അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീഴാന്‍ കാരണം ഇരു എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം.എയര്‍ ഇന്ത്യ നടത്തിയ ഫ്‌ലൈറ്റ് സിമുലേറ്റഡ് പഠനത്തിലാണ് കണ്ടെത്തല്‍.എയര്‍ ഇന്ത്യയുടെ പൈലറ്റുമാരെ ഉപയോഗിച്ച് വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ചാണ് അന്വേഷണസംഘം പഠനം നടത്തിയത്.വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.ലാന്‍ഡിങ് ഗിയറിന്റെയും വിങ്ഫ്‌ലാപ്പുകളുടെയും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയതില്‍ ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.
രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ രണ്ട് ഫ്‌ലൈറ്റ് ഡേറ്റാ റെക്കോര്‍ഡറുകളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.വിമാനങ്ങളുടെ എന്‍ജിനുകളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ നിയന്ത്രിതമാണെന്നും ഫുള്‍ അതോറിറ്റി ഡിജിറ്റല്‍ എന്‍ജിന്‍ കണ്‍ട്രോള്‍ എന്ന ഒരു സംവിധാനം ഉപയോഗിച്ചാണ് വിമാനം പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.ബോയിങ് ഡ്രീംലൈനര്‍ 787 വിമാനത്തിലെ ഇരട്ട എഞ്ചിനുകള്‍ക്ക് സംഭവിച്ച തകരാറുകളെക്കുറിച്ച് എയര്‍ ഇന്ത്യ പഠനം നടത്തിവരുകയാണ്.