/kalakaumudi/media/media_files/2025/06/20/flight-crash-update-2025-06-20-11-08-03.png)
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ 217 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോദനയിലൂടെ തിരിച്ചറിഞ്ഞു.രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും.അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നത്. 270 ഓളം പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ലഭിച്ചെങ്കിലും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.