/kalakaumudi/media/media_files/2025/06/22/dead-bodies-2025-06-22-11-41-42.png)
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടം സംഭവിച്ചിട്ട് പത്ത് ദിവസം പിന്നിടുമ്പോഴും തിരിച്ചറിയാനുളള മൃതദേഹങ്ങള്‍ ഇനിയും ബാക്കിയാണ്.മലയാളിയായ രഞ്ജിതയുടെ മൃതദേഹവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രി സിവില്‍ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ മരിച്ച എട്ട് വ്യക്തികളുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ എത്തിക്കാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ആദ്യത്തെ ഡിഎന്‍എ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎന്‍എ സാമ്പിള്‍ കൂടി ലഭ്യമാക്കാനാണ് നിര്‍ദേശം.ഇതുവരെ 247 പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.രണ്ടാമത്തെ ഡിഎന്‍എ പരിശോദനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് നിരവധിപേര്‍ മരിച്ചിരുന്നു.വിമാനം മേഘാനിനഗര്‍ എന്ന ജനവാസ മേഘലയിലാണ് തകര്‍ന്നുവീണത്.