അഹമ്മദാബാദ് വിമാനാപകടം:അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

നാല് ബിരുദ വിദ്യാര്‍ഥികളും ഒരു ബിരുദാനന്തര വിദ്യാര്‍ഥിയുമാണ് മരിച്ചത്. 232 യാത്രക്കാരും 10 ജീവനക്കാരുമായി 242 പേരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുവീണു.

author-image
Sneha SB
New Update
CRASH

ഗുജറാത്ത് : അഹമ്മദാബാദില്‍ വിമാനം ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്ന് വീണതില്‍ അഞ്ച് മരണം.മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്.നാല് ബിരുദ വിദ്യാര്‍ഥികളും ഒരു ബിരുദാനന്തര വിദ്യാര്‍ഥിയുമാണ് മരിച്ചത്.232 യാത്രക്കാരും 10 ജീവനക്കാരുമായി 242 പേരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുവീണു.ലണ്ടനിലേക്ക് പോയ വിമാനം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:38 ന് പുറപ്പെടുകയും 5 നിമിഷത്തിനുളളില്‍ തകരുകയുമായിരുന്നു.വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം തകര്‍ന്ന് വീണത്.നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

accident