/kalakaumudi/media/media_files/2025/06/26/black-box-air-india-2025-06-26-15-26-08.png)
ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതായി കേന്ദ്രം അറിയിച്ചു.ബ്ലാക്‌ബോക്‌സില്‍നിന്നുളള വിവരങ്ങള്‍ ഡല്‍ഹിയിലെ ലാബില്‍ വിശകലനം ചെയ്തുവരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇതിലൂടെ അപകടകാരണം തിരിച്ചറിയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്നാണ് വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് എടുത്തത്.ബ്ലാക്ക് ബോക്‌സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലാബില്‍ ഡൗണ്‍ലോഡ് ചെയ്തു.ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍), കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍) എന്നിവക്ക് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു, വിമാനം തകര്‍ന്നുവീണ ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ആദ്യഭാഗം കണ്ടെടുക്കുന്നത്.രണ്ടാമത്തെ ഭാഗം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ലഭിക്കുന്നത്.
ജൂണ്‍ 12 നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണത്.ജനവാസ മേഘലയായ മേഘാനി നഗറിലേക്കാണ് വിമാനം തകര്‍ന്നു വീണത്.ധാരുണമായ സംഭവത്തില്‍ നിരവധിപേര്‍ മരിച്ചിരുന്നു.