അഹമ്മദാബാദ് വിമാനാപകടം: അവസാന മൃതദേഹവും കൈമാറി

അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.മരണസംഖ്യ 260 എന്നാണ് ഇതുവരെയുളള കണക്കുകള്‍

author-image
Sneha SB
New Update
LAST DEAD BODY

ഡല്‍ഹി : അഹമ്മഹാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചുപോയവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ നടത്തിയ ഡിഎന്‍എ പരിശോദനകള്‍ പൂര്‍ത്തീകരിച്ചു.അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.മരണസംഖ്യ 260 എന്നാണ് ഇതുവരെയുളള കണക്കുകള്‍.'വിമാനാപകടത്തില്‍ മരിച്ചയാളുടെ അവസാന മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയും പൂര്‍ത്തിയായി. അവസാന വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഇതോടെ നിലവിലെ കണക്കുപ്രകാരം വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തില്‍ പരിക്കേറ്റ 3 പേര്‍ ചികിത്സയിലാണ്'' അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.120 പുരുഷന്‍മാരും,124 സ്ത്രീകളും,16 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജൂണ്‍ 12 നാണ് എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടതിനു പിന്നാലെ തകര്‍ന്ന് വീണ് നിരവധിപേര്‍ മരിച്ചത്.

 

air india Flight crash