അഹമ്മദാബാദ് വിമാനാപകടം ; സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

സമീപകാലത്തെ ഏറ്റവും വലിയ വ്യോമ ദുരന്തങ്ങളിലൊന്നായിരുന്നു ഇന്നലെ അഹമ്മദാബാദില്‍ നടന്നത്.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മഘാനിനഗര്‍ പ്രദേശത്തെ അപകടസ്ഥലത്തേക്കാണ് പോയത്.

author-image
Sneha SB
New Update
FLIGHT CRASH

അഹമ്മദാബാദ് : വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി, 241 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സമീപകാലത്തെ ഏറ്റവും വലിയ വ്യോമ ദുരന്തങ്ങളിലൊന്നായിരുന്നു ഇന്നലെ അഹമ്മദാബാദില്‍ നടന്നത്.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മഘാനിനഗര്‍ പ്രദേശത്തെ അപകടസ്ഥലത്തേക്കാണ് പോയത്.എയര്‍ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍,ഗുജറാത്ത് മുഖ്യമന്ത്രി തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.ഹൃദയഭേദകമെന്ന് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു.

accident