/kalakaumudi/media/media_files/2024/12/11/3xBDSDMkSgDQefO5fVhI.jpg)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് നിയമ നിര്‍മ്മാണം പരിഗണിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് രാജ്യം മുന്‍നിരയിലാണ്. ഇതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ 24 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്ത്യ ആഗോള റാങ്കിംഗില്‍ ഒന്നാമതാണ്. എ ഐ പരിശീലനത്തിനും ഗവേഷണത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യത്തെ ടയര്‍2 ടയര്‍3 നഗരങ്ങളിലെ ഐടിഐകളിലും പോളിടെക്‌നിക്കുകളിലും ഡാറ്റാ ലാബുകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ 27 നഗരങ്ങളില്‍ ഡാറ്റാ ലാബ് സ്ഥാപിക്കുന്നതിനു തീരുമാനമായിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്ത്യ എഐ മിഷന്റെ ഭാഗമായി ഗവേഷണ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് രാജ്യത്തെ 50 മുന്‍നിര സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.