/kalakaumudi/media/media_files/2026/02/19/ucha-2026-02-19-14-42-11.jpg)
ന്യൂഡൽഹി: എഐ ഉച്ചകോടിയുടെ മൂന്നാം ദിനത്തിൽ എഐമിഷൻ 4 മോഡലുകൾകൂടി പുറത്തിറക്കി. സർവംഎഐ, ഭാരത്‌ജെൻ, ഗ്യാനിഎഐ എന്നീ സ്റ്റാർട്ടപ്പുകളാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചത്.
ചാറ്റ് ജിപിടി, ജെമിനൈ, ഡീപ്‌സീക് തുടങ്ങിയവയ്ക്ക് ബദലായി ഇന്ത്യ വികസിപ്പിക്കുന്ന എഐ മോഡലുകളാണിവ. കേന്ദ്രസർക്കാർ ഇന്ത്യ എഐ മിഷന്റെ ഭാഗമായി 12 കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് .
ഈ മൂന്നു കമ്പനികളും ഇതിൽ ഉൾപ്പെടുന്നതാണ്.
ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സർവം എഐ ഇന്നലെ പുതിയ 2 മോഡലുകൾ കൂടി പുറത്തിറക്കി.
30 ബില്യൻ പരാമീറ്റർ, 105 ബില്യൻ പരാമീറ്റർ മോഡലുകളാണിവ. പരാമീറ്റർ കൂടുന്നതനുസരിച്ച് കൂടുതൽ ഭാഷയുടെ പാറ്റേണുകളും സങ്കീർണതകളും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനും പ്രതികരിക്കാനും എഐസംവിധാനത്തിനു കഴിയുമെന്നതാണ് ഗുണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
