/kalakaumudi/media/media_files/2025/02/28/10Bbi15JpjQ2dvlU5qrp.jpg)
ന്യൂഡല്‍ഹി : നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എഐസിസി ആസ്ഥാനത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചയ്ക്ക് മുന്നോടിയായി ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവര്‍ കേരള ഹൗസിലെത്തി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടു.
കൂടിക്കാഴ്ചയില്‍ ഇവര്‍ നേതാക്കളുടെ പിന്തുണ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇന്നത്തെ യോഗത്തില്‍ നടക്കില്ലെന്നാണു പുറത്തുവരുന്ന വിവരം. അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചോദ്യങ്ങളോടു മാധ്യമങ്ങളോട് സുധാകരന്‍ പൊട്ടിത്തെറിച്ചു.
ജാതിമത സമുദായങ്ങള്‍ പരിഗണിച്ചല്ല അധ്യക്ഷനെ തീരുമാനിക്കുകയെന്നു ബെന്നി ബെഹനാന്‍ പ്രതികരിച്ചു. അടൂര്‍ പ്രകാശ് മാധ്യമങ്ങളോടു പ്രതികരിക്കാതെയാണു കേരള ഹൗസില്‍ നിന്നും മടങ്ങിയത്.
കേരള ഹൗസില്‍ എം.എം.ഹസ്സന്റെ മുറിയിലും രമേശ് ചെന്നിത്തലയുടെയും മുറികളിലായാണു വിവിധ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കാളികളായത്. ഒരു വര്‍ഷത്തിനകം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമെന്ന നിലയ്ക്കാണ് കേരളത്തിലെ നേതാക്കളെ ദേശീയ നേതൃത്വം കാണുന്നത്. ഇന്നലെ അസമിലെ നേതാക്കളുമായും കൂടിക്കാഴ്ച നടന്നിരുന്നു.