മുഖഭാഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയുമായി എയിംസ്

പദ്ധതിയുടെ പരിശീലന ശില്‍പശാല വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടന്നു. ശത്രക്രിയയുടെ ഭാഗമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ മുഖ ചര്‍മ്മം ശേഖരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്ന് എയിംസ് അറിയിച്ചു

author-image
Biju
New Update
aims

ന്യൂഡല്‍ഹി: അപകടങ്ങളിലോ, ആസിഡഡ് ആക്രമണം പോലുള്ളവയിലോ മുഖത്ത് പരിക്ക് പറ്റുന്നവരുടെ മുഖഭാഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ പദ്ധതിയുമായി എയിംസ്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണ് മുഖത്തെ ചര്‍മ്മം ഉള്‍പ്പെടെ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് തുടടക്കമിട്ടത്. 

പദ്ധതിയുടെ പരിശീലന ശില്‍പശാല വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടന്നു. ശത്രക്രിയയുടെ ഭാഗമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ മുഖ ചര്‍മ്മം ശേഖരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്ന് എയിംസ് അറിയിച്ചു.