ശ്രദ്ധേയമായി എഐകെഎംസി സിയുടെ ഇഫ്താർ വിരുന്ന്

15 വർഷമായി സമൂഹ നോമ്പ് തുറ നടത്താറുള്ള സംഘടന എല്ലാ വർഷവും പോലെ ഈ വർഷവും ആയിരത്തിലധികം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തിരുന്നതായി ഭാരവാഹികൾ അറിയിച്ചു

author-image
Honey V G
New Update
iftar

മുംബൈ:ഓൾ ഇന്ത്യ കേരള മുസ്ലിം കൾചറൽ സെന്റർ മഹാരാഷ്ട്ര ഘടകത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടന്നു. വ്യാഴാഴ്ച മുംബൈ സെൻട്രലിൽ വൈകുന്നേരം അനം ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന സമൂഹ നോമ്പ് തുറയിൽ സമൂഹത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികളുടെ സാന്നിദ്ധ്യവും, എ ഐ കെ എം സി സി കൂട്ടായ്മയിലെ അംഗങ്ങളുടെ പ്രാധിനിധ്യം കൊണ്ടും ശ്രദ്ധേയമായി.കൂടാതെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരും, ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും പങ്കെടുത്തു. 15 വർഷമായി സമൂഹ നോമ്പ് തുറ നടത്താറുള്ള സംഘടന എല്ലാ വർഷവും പോലെ ഈ വർഷവും ആയിരത്തിലധികം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തിരുന്നതായി ഭാരവാഹികൾ അറിയിച്ചു