/kalakaumudi/media/media_files/Ota6diz519z3FzyPYL0n.jpg)
പ്രതീകാത്മക ചിത്രം
റിയാദ്: പ്രവാസികള്‍ ഏറെ കാലമായി കാത്തിരുന്ന തിരുവനന്തപുരം-റിയാദ് റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും തിരികെയും സര്‍വീസ് നടത്തും. സെപ്തംബര്‍ 9 മുതലാണ് സര്‍വീസ് തുടങ്ങുക. വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐ എക്‌സ് 522 വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തും. തിരികെ അന്ന് രാത്രി 11.40ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസുണ്ടാകും.