/kalakaumudi/media/media_files/2025/06/20/bird-hits-2025-06-20-14-58-53.png)
മുംബൈ :ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി.വിമാനം ലാന്റ് ചെയ്യുന്നതിനിടയിലാണ് പക്ഷി ഇടിച്ചത്,വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.വിമാനം ലാന്റ് ചെയ്‌തെന്നും എഞ്ചിനീയറിംഗ് സംഘം വിപുലമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
'ജൂണ്‍ 20 ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റദ്ദാക്കി,എന്ന് എയര്‍ലൈന്‍് അറിയിച്ചു.കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.റദ്ദാക്കല്‍ അല്ലെങ്കില്‍ സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് റീഫണ്ട് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും യാത്രക്കാരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.