രണ്ട് സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ക്യാബിന്‍ ക്രൂവിന്റെ കുറവാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

author-image
Rajesh T L
New Update
air india express

Air India cancels the flight services

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നു രണ്ട് സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് രാത്രി റിയാദിലേക്കും മസ്‌കത്തിലേക്കും പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

രാത്രി 8.25ന് റിയാദിലേക്ക് പോകേണ്ടിയിരുന്ന ഐ എക്‌സ് 321 ബോയിംഗ് 738 വിമാനവും 11.10ന് മസ്‌കത്തിലേക്ക് പോകേണ്ടിയിരുന്ന ഐ എക്‌സ് 337  73 എച്ച് വിമാനവുമാണ് റദ്ദാക്കിയത്. ക്യാബിന്‍ ക്രൂവിന്റെ കുറവാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

 

air india