/kalakaumudi/media/media_files/2025/06/29/sabotage-2025-06-29-11-03-51.png)
അഹമ്മദാബാദ് വിമാനാപകടത്തില്‍ അട്ടിമറി ഉള്‍പ്പെടെ എല്ലാ കോണുകളില്‍ നിന്നും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.എയര്‍ ഇന്ത്യ വിമാനമായ എഐ 171 ന്റെ കണ്ടെടുത്ത ബ്ലാക്ക് ബോക്സ് എഎഐബിയുടെ കസ്റ്റഡിയിലാണെന്നും മൊഹോള്‍ പറഞ്ഞു.
'വിമാനാപകടം ഒരു നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു. എഎഐബി ഇതിനെക്കുറിച്ച് പൂര്‍ണ്ണ അന്വേഷണം ആരംഭിച്ചു.സാധ്യമായ അട്ടിമറി ഉള്‍പ്പെടെ എല്ലാ കോണുകളില്‍ നിന്നും ഇത് അന്വേഷിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ അവലോകനം ചെയ്യുകയും എല്ലാ കോണുകളും വിലയിരുത്തുകയും ചെയ്യുന്നു.നിരവധി ഏജന്‍സികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞു.'ജൂണ്‍ 12 ന്, ലണ്ടനിലേക്ക് പോയ ബോയിംഗ് ഡ്രീംലൈനര്‍ 787-8 വിമാനം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിലും ജീവനക്കാരിലും ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.മേഘാനിനഗര്‍ പ്രദേശത്തെ ബിജെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒമ്പത് വിദ്യാര്‍ത്ഥികളും പ്രദേശത്തുണ്ടായിരുന്നവരും മരണപ്പെട്ടു.
'അന്വേഷണ റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍, എഞ്ചിന്‍ പ്രശ്‌നമാണോ അതോ ഇന്ധന വിതരണ പ്രശ്‌നമാണോ അതോ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കുന്നത് നിന്നുപോയതിന്റെ കാരണമാണോ എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ വരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.