ഒഴിവായത് മറ്റൊരു അഹമ്മദാബാദ് വിമാന ദുരന്തം! ലണ്ടന്‍-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. 2025 ജൂണ്‍ 12 ന് അഹമ്മദാബാദില്‍ സംഭവിച്ച വിമാനദുരന്തത്തിന്റെ കാരണവും ഇതായിരുന്നു

author-image
Rajesh T L
New Update
air india

ലണ്ടന്‍: ഇന്ധന സ്വിച്ചില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍  നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം സര്‍വീസ് റദ്ദാക്കി. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് തകരാര്‍ കണ്ടെത്തിയത്. 

ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. 2025 ജൂണ്‍ 12 ന് അഹമ്മദാബാദില്‍ സംഭവിച്ച വിമാനദുരന്തത്തിന്റെ കാരണവും ഇതായിരുന്നു.

ഞായറാഴ്ച പ്രദേശിക സമയം 9.19നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എഐ 132 ഡ്രീം ലൈനര്‍ വിമാനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

Bengaluru london air india