രത്തൻ ടാറ്റയുടെ പേരിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ത്യയിലെത്തി

വിടി ആർഎൻടി എന്ന ബോയിങ് മാക്‌സ് വിമാനത്തിലെ ആർഎൻടി രത്തൻ നവൽ ടാറ്റയെ ആണ് പ്രതിനിധീകരിക്കുന്നത്. ഈ വിമാനം വിഷനറി എയർക്രാഫ്റ്റ് എന്ന പേരിലാകും അറിയപ്പെടുക

author-image
Devina
New Update
rathannnnnnnnn

കൊച്ചി: രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ത്യയിലെത്തി.

വിടി ആർഎൻടി എന്ന ബോയിങ് മാക്‌സ് വിമാനത്തിലെ ആർഎൻടി രത്തൻ നവൽ ടാറ്റയെ ആണ് പ്രതിനിധീകരിക്കുന്നത്.

 ഈ വിമാനം വിഷനറി എയർക്രാഫ്റ്റ് എന്ന പേരിലാകും അറിയപ്പെടുക.

 
189 ഇക്കോണമി സീറ്റുകളുള്ള വിമാനം ബോയിങിൽ തന്നെയാണ് പൂർണമായും ഡിസൈൻ ചെയ്തിരിക്കുന്നത്.

 ഇനിബോയിങ്ങിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളീറ്റിന്റെ ഭാഗമാകാൻ പോകുന്ന 147 വിമാനങ്ങളും ഈ മാതൃകയിലായിരിക്കും.

ലെതർ കുഷ്‌നുള്ള സീറ്റുകൾക്കിടയിൽ 29 ഇഞ്ചാണ് അകലം. കാബിനകത്ത് ശബ്ദം കുറവായിരിക്കും.

രത്തൻ ടാറ്റയുടെ 87-ാം പിറന്നാളായ ഡിസംബർ 28 ന് ഐസ്‌ലാൻഡിനു മുകളിലൂടെ പറന്ന് സിയാറ്റിലിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ വിമാനത്തെ ജീവനക്കാർ വരവേറ്റു.

 ജെആർഡി ടാറ്റയുടെ പേരിലുള്ള വിടി ജെആർഡി വിമാനവും എയർഇന്ത്യ എക്‌സ്പ്രസിന്റെ പക്കലാണിപ്പോൾ.

നേരത്തെ എയർ ഏഷ്യ ഇന്ത്യയുടെ ഭാഗമായിരുന്ന ഈ വിമാനത്തിന് പയനിയർ എന്നാണ് പേര്.

എയർ ഏഷ്യ ലയനത്തോടെ ഇത് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നിരയിലെത്തി. ജനുവരിയിൽ പുതിയ വിമാനം യാത്രക്കൊരുങ്ങും.