/kalakaumudi/media/media_files/2025/09/28/airexpress-2025-09-28-15-23-25.jpg)
കണ്ണൂര്‍: വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. കു​വൈ​ത്തി​ൽ നി​ന്നും മ​റ്റു ജിസിസി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ് ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ പ്ര​ധാ​ന​മാ​യും വെട്ടിക്കുറച്ചത്.
കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇത് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കും.
സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്ത്, അ​ബു​ദാബി, ദു​ബൈ, ഷാ​ർ​ജ, ജി​ദ്ദ, ബ​ഹ്റൈ​ൻ, ദ​മാം, റാ​സ​ൽ​ഖൈ​മ, മ​സ്ക​ത്ത് റൂ​ട്ടു​ക​ളി​ൽ ആ​ഴ്ച​യി​ൽ 96 സ​ർ​വി​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
വി​ന്റ​ർ ഷെ​ഡ്യൂ​ളി​ൽ ഇ​ത് 54 ആ​യി കു​റ​യും. കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്‌റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള സര്‍വീസുകൾ ഉണ്ടാകില്ല.
സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്‌റൈൻ (ആഴ്ചയിൽ 2), ജിദ്ദ (ആഴ്ചയിൽ 2), ദമ്മാം (ആഴ്ചയിൽ 3)– ഇവ പൂർണമായും നിർത്തി. ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്ലൈറ്റുകളിൽ നിന്ന് 7 ആക്കി കുറച്ചു.
മസ്കത്ത് റൂട്ടിൽ ആഴ്ചയിൽ 7 ഫ്ലൈറ്റുകളിൽ നിന്ന് 4 ആക്കി കുറച്ചു. ദുബായ്, റാസൽഖൈമ റൂട്ടിൽ ആഴ്ചയിൽ ഓരോ ഫ്ലൈറ്റുകൾ വീതം കുറച്ചു. കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകൾ ഇല്ലാത്ത അവസ്ഥയാകും. സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് വിവിധ സംഘടനകള്‍ പ്രതികരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
