എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളത്തെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

പുലര്‍ച്ചെ 2.05ന് ഷാര്‍ജയിലേക്കും രാവിലെ എട്ടിന് ബഹ്‌റൈനിലേക്കുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

author-image
Rajesh T L
New Update
airindia

air india express

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നാലെ പ്രതിസന്ധിക്ക് അയവില്ല. നാളെ സര്‍വീസ് നടത്തേണ്ട രണ്ട് വിമാനങ്ങള്‍ കൂടി അധികൃതര്‍ റദ്ദാക്കി. നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

പുലര്‍ച്ചെ 2.05ന് ഷാര്‍ജയിലേക്കും രാവിലെ എട്ടിന് ബഹ്‌റൈനിലേക്കുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ജീവനക്കാര്‍ തിരിച്ചെത്തുന്നതിലെ സാങ്കേതിക തടസം കാരണം ഇന്ന് 15 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കരിപ്പൂരില്‍ നിന്നുള്ള അഞ്ചും കണ്ണൂരില്‍ നിന്നുള്ള എട്ടും നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്.

മെഡിക്കല്‍ അവധിയെടുത്ത കാബിന്‍ക്രൂ അംഗങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കി ഡ്യൂട്ടിയില്‍ പുനഃപ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയാക്കിയത്.

airindiaexpress cial airindiaexpresnews