/kalakaumudi/media/media_files/2025/09/22/air-2-2025-09-22-14-35-02.jpg)
ബെംഗളൂരു: ഹദരാബാദ് വിമാനാപകടത്തിന്റെ ദൂരൂഹതകള്‍ സംബന്ധിച്ച് ചില വാര്‍ത്തകള്‍ മാത്രം പുറത്തുവരുന്നതിനെതിരെ സുപ്രീംകോടതി നീരസം പ്രകടിപ്പിച്ചിരിക്കെ രാജ്യത്തെ നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരന്തരമായി തകരാര്‍ സംഭവിച്ച് അടിയന്തര ലാന്‍ന്റിംഗ് ഉള്‍പ്പെടെ സ്ഥിരമായിരിക്കെ ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടന്നുവെന്നാണ് വാര്‍ത്തകള്‍.
ബെംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനം 35000 അടി ഉയരത്തില്‍ പറക്കുന്നടിനിടെ കോക്പിറ്റ് തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചിരിക്കുകയാണ് യാത്രക്കാരന്‍. പൈലറ്റിന്റെ പെട്ടെന്നുള്ള ഇടപെടലിലാണ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്. ഐഎക്‌സ് 1086 എന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്പിറ്റ് മേഖലയില്‍ കയറിയ യാത്രക്കാരന്‍ കോക്പിറ്റിലേക്ക് കൃത്യമായ പാസ്‌കോഡ് അടിച്ചാണ് കയറാന്‍ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.
ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഒന്‍പത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. സംഭവത്തേക്കുറിച്ച് സിഐഎസ്എഫും ഡിജിസിഎയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയില്‍ ലാന്‍ഡ് ചെയ്തത്.